
തിരുവനന്തപുരം: 15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി.ആർ.പി.എഫ് ജവാന് ഗുരുതര പരിക്ക്. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാൻ സിയാദ് (46) നാണ് പരിക്കേറ്റത്. പള്ളിപ്പുറം മുഴുത്തിരിയവട്ടത്തിന് സമീപം വൈകിട്ട് നാലുമണിയോടുകൂടി ആയിരുന്നു അപകടം. നാട്ടുകാർ കുട്ടിയെ തടഞ്ഞ് നിർത്തി വിവരങ്ങൾ ചോദിച്ചതോടെയാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അപകടത്തിൽ 15കാരനും നിസ്സാര പരിക്കുണ്ട് (CRPF jawan)
അപകടത്തിൽ സിയാദിന്റെ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സിയാദ്. തെറ്റായ ദിശയിൽ വന്ന ബൈക്കാണ് സി.ആർ.പി.എഫ് ജവാനെ ഇടിച്ചത്.
പരിക്കേറ്റ സിയാദിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . മംഗലപുരം പൊലീസ് കേസെടുത്തു