
ന്യൂഡൽഹി: അതിവിശിഷ്ട വ്യക്തികളുടെ സുരക്ഷാ ചുമതലകളിൽനിന്ന് അടുത്ത മാസം മുതൽ കമാൻഡോ സംഘമായ നാഷനൽ സെക്യൂരിറ്റി ഗാർഡിനെ (എൻ.എസ്.ജി) പിൻവലിക്കും. രാജ്യത്തെ ഒമ്പത് 'ഇസഡ് പ്ലസ്' വിഭാഗത്തിലെ വി.ഐ.പികളുടെ സുരക്ഷാകാര്യങ്ങൾ സി.ആർ.പി.എഫിന് കൈമാറാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുൻ മുഖ്യമന്ത്രി മായാവതി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, ബി.ജെ.പി നേതാവും ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ്, ജമ്മു -കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സുരക്ഷക്ക് ഇനി സി.ആർ.പി.എഫിന്റെ കാവലുണ്ടാകും.
പാർലമെന്റ് സുരക്ഷാ ചുമതലകളിൽനിന്ന് അടുത്തിടെ പിൻവലിച്ച പ്രത്യേക പരിശീലനം ലഭിച്ച സി.ആർ.പി.എഫ് ബറ്റാലിയനെ വി.ഐ.പി സുരക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.