ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും ; 10 പേർ ആശുപത്രിയിൽ | Hanaan shah

പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു.
Hanaan shah

കാഞ്ഞങ്ങാട്: കാസർഗോഡ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹനാൻഷായുടെ സംഗീത പരിപാടിക്കിടെ വൻ തിക്കുംതിരക്കും. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി യുവാക്കൾ കാണികളായ പരിപാടിയിലെ തിരക്ക് നിയന്ത്രിക്കാനാതെ വന്നതോടെ പോലീസ് ലാത്തി വീശി.

കാസര്‍കോട് കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന എക്‌സിബിഷന്റെ സമാപന ചടങ്ങിലായിരുന്നു സംഭവം.പരിപാടി നടക്കുന്ന വേദിക്ക് പുറത്ത് നൂറു കണക്കിന് ആൾക്കാർ തിങ്ങി നിറയുകയായിരുന്നു. അധികം ആളുകളെത്തിയതാണ് തിക്കുംതിരക്കിനും ഇടയാക്കിയത്. തിരക്ക് കാരണം പരിപാടി അവസാനിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com