ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം ; കേന്ദ്രസേന ഉടനെത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി | Sabarimala pilgrimage

വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു.
ravada-chandrasekha
Published on

തിരുവനന്തപുരം : ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.‌‌ നവംബർ 17 ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ വന്നു. വെർച്ചുൽ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നും ഡിജിപി നിർദേശിച്ചു.

16–ാം തീയതി 60,000 തീർഥാടകരാണ് ശബരിമലയിലെത്തിയത്. 17ന് ഒരുലക്ഷത്തിൽ അധികം ആളുകൾ ദർശനത്തിനെത്തി. ഇന്ന് രാവിലെ മുതൽ തിരക്കുണ്ടായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിരുന്നു. സ്പോട്ട് ബുക്കിങിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും. 3,200 പൊലീസുകാർ ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്.

5000 ബസ് വന്നതായും വന്നവർക്ക് ദർശനം അനുവദിച്ചു . സാധാരണ ആദ്യ ദിവസങ്ങളിൽ ഇത്രയും തിരക് വരാറില്ല. പത്തനംതിട്ട കോട്ടയം ജില്ല ഇടത്താവളങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com