

കൊച്ചി: ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്് പ്രീമിയം അടുക്കള ഉത്പന്ന നിരകളായ വിയോണ ഹോബ്‌സ്്, എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി എന്നിവ അവതരിപ്പിച്ചു. സീല്‍ ചെയ്ത ബര്‍ണര്‍ സംവിധാനം, ഡയറക്ട് ഫ്‌ളേം ബര്‍ണറുകള്‍, ഫ്‌ളേം ഫെയിലിയര്‍ ഡിവൈസ്, ഹൈബ്രിഡ് ഹോബ്ടോപ്പ് ഡിസൈന്‍ എന്നിവയാണ് വിയോണ ഹോബ്‌സ് സീരീസിന്റെ സവിശേഷത. ഇന്ത്യന്‍ അടുക്കളകള്‍ നേരിടുന്ന പതിവ് പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്യ്ത എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനി സീരീസ് റാപ്പിഡ് സക്ഷന്‍, ഇന്റലിജന്റ് ഓട്ടോക്ലീന്‍, സ്മാര്‍ട്ട് ഓണ്‍ എന്നിവയോട് കൂടിയുള്ളതാണ്. (Crompton)
'സ്മാര്‍ട്ട് ഇന്‍സൈഡ് ആന്‍ഡ് സ്റ്റണ്ണിംഗ് ഔട്ട്‌സൈഡ്' എന്ന തീമിലുള്ള എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനികളും വിയോണ പ്രീമിയം ഹോബുകളും 'ഉപഭോക്താവ് ആദ്യം' എന്ന ക്രോംപ്ടണ്‍ വാഗ്ദാനത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ലാര്‍ജ് കിച്ചണ്‍ അപ്ലയന്‍സസ് ആന്‍ഡ് ന്യൂ ബിസിനസസ് മേധാവി ആരുഷി അഗര്‍വാള്‍ പറഞ്ഞു
ക്രോംപ്ടണ്‍ വിയോണ ഹോബ്സ് സീരീസും എലീറ്റിയോ ബിഎല്‍ഡിസി ചിമ്മിനികളും ഇപ്പോള്‍ രാജ്യവ്യാപകമായി അംഗീകൃത റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാണ്.