
കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് 35 ശതമാനം വരെ ഇളവു നൽകുന്ന വാർഷിക ഉത്സവകാല കാമ്പയിനായ ഫെസ്റ്റിവൽ ഓഫ് ഡ്രീംസിന് തുടക്കമിട്ടു
ഫെസ്റ്റിവൽ ഓഫ് ഡ്രീംസിന്‍റെ ഭാഗമായി ടിവി, എയർ കണ്ടീഷണറുകള്‍, ഹോം ആന്‍റ് കിച്ചണ്‍ അപ്ലയൻസസുകള്‍ എന്നിവയ്‌ക്ക് 35 ശതമാനം ഇളവ് ലഭിക്കും. വാഷിങ് മിഷീനുകള്‍ക്കും ഹോം ഓഡിയോ ഉത്പന്നങ്ങള്‍ക്കും 30 ശതമാനമാണ് ഇളവ്. റഫ്രിജറേറ്ററുകള്‍ക്ക് 25 ശതമാനവും ലാപ്‌ടോപുകള്‍ക്ക് 20 ശതമാനവും സ്‌മാർട്ട് ഫോണുകള്‍ക്ക് 15 ശതമാനവും ഇളവുണ്ട്.
കൂടാതെ 20 ശതമാനം വരെ ക്യാഷ്ബാക്ക്, ഇഎംഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാണ്. ജിഎസ്‌ടി നിരക്ക് പരിഷ്‌ക്കരണത്തിലൂടെ ടിവികളിലും എയർ കണ്ടീഷണറുകളിലും 10 ശതമാനം അധിക ലാഭവും ലഭിക്കും. ഫെസ്റ്റിവൽ ഓഫ് ഡ്രീംസ് ഓഫറുകള്‍ ഒക്ടോബർ 23 വരെ ലഭ്യമാണ്.
200-ലധികം നഗരങ്ങളിലായി 560-ലധികം സ്റ്റോറുകളുടെ ശക്തമായ റീട്ടെയിൽ സാന്നിധ്യം ക്രോമയ്ക്കുണ്ട്. ക്രോമ സ്റ്റോറുകള്‍ക്കു പുറമേ croma.com-ലെയും ടാറ്റാ ന്യൂ ആപ്പിലെയും തടസ്സമില്ലാത്ത ഷോപ്പിംഗിലൂടെ, ഉപഭോക്താക്കൾക്ക് ഫെസ്റ്റിവൽ ഓഫ് ഡ്രീംസിന്‍റെ മികച്ച ഡീലുകൾ എളുപ്പത്തിൽ ലഭ്യമാകും.