
കൊച്ചി: ജൂലൈ മാസത്തിൽ എക്‌സ്ട്രാ ഡീൽ ഡേയ്‌സ് കാമ്പയിൻ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയ്‌ലറായ ക്രോമ. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ക്രോമ സ്റ്റോറുകളിൽ എക്‌സ്‌ക്ലൂസീവ് ദൈനംദിന ഡീലുകളാണ് ഈ കാമ്പയിനിലൂടെ അവതരിപ്പിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും ഗാഡ്‌ജെറ്റുകള്‍ക്കും മികച്ച കിഴിവുകൾ പ്രതീക്ഷിക്കാമെന്നതാണ് ഈ കാമ്പയിനിന്‍റെ പ്രത്യേകത. കൂടാതെ സീസണൽ ഓഫറുകളും ലഭിക്കും.
എക്‌സ്ട്രാ ഡീൽ ഡേയ്‌സ് കാമ്പയിനിന്‍റെ ഭാഗമായി തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഓരോ ദിവസം ഓരോ ഉപകരണങ്ങള്‍ എന്ന നിലയിലാണ് കിഴിവ് ലഭ്യമാക്കുന്നത്. എയര്‍ കണ്ടീഷണർ ഡേ ആയ തിങ്കളാഴ്ച തിരഞ്ഞെടുത്ത ഇന്‍വെര്‍ട്ടര്‍ എസികള്‍ക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. ചൊവ്വാഴ്ച വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്കു വേണ്ടിയാണ് നീക്കിവെച്ചിട്ടുള്ളത്. 10 ശതമാനം അധിക കിഴിവാണ് ഈ ഉപകരണങ്ങള്‍ക്ക് ലഭിക്കുക. ബുധനാഴ്ച ദിവസങ്ങളില്‍ പുതിയ ടിവികള്‍ക്ക് 10 ശതമാനം അധിക കിഴിവും ബോക്‌സ് ഓപ്പണ്‍ ചെയ്ത ടിവികള്‍ക്ക് 50 ശതമാനം വരെ കിഴിവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച ദിവസം 50,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും. ലാപ്പ് ടോപ്പ് പോലുള്ള ഗാഡ്‌ജറ്റുകള്‍ക്കാണ് വെള്ളിയാഴ്ക നീക്കി വച്ചിട്ടുള്ളത്. ലാപ്ടോപ്പുകള്‍ വാങ്ങിക്കുമ്പോള്‍ അധിക 10 ശതമാനം കിഴിവ് ആണ് ഈ ഓഫറുകളിലൂടെ ലഭിക്കുക.
പ്രീമിയം ഉപകരണങ്ങള്‍ക്ക് സീസണൽ ഓഫറായി ക്യാഷ്ബാക്കും ലഭിക്കും. 33,500 രൂപയുടെ സാംസങ് 9 കിലോ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷിന് 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. 17,000 രൂപയുടെ എൽജി 7.5 കിലോ ടോപ്പ് ലോഡ് വാഷിംഗ് മെഷിന് 5 ശതമാനമാണ് ക്യാഷ്ബാക്ക്.
കൂടാതെ തിരഞ്ഞെടുത്ത വാട്ടർ പ്യൂരിഫയറുകൾ, എയർ ഫ്രയറുകൾ, ഒടിജി-കൾ, കെറ്റിലുകൾ, ജ്യൂസർ മിക്സർ ഗ്രൈൻഡറുകൾ എന്നിവയിൽ ഒന്നു വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവും രണ്ടെണ്ണം വാങ്ങുമ്പോള്‍ 8 ശതമാനം കിഴിവും മൂന്നോ അതില്‍ കൂടുതലോ വാങ്ങുമ്പോള്‍ 12 ശതമാനം കിഴിവും ലഭിക്കും.