ആലപ്പുഴ : യൂട്യൂബിലല്ല, നേതാക്കളുടെ മനസിലാണ് കനൽ ഉണ്ടാകേണ്ടതെന്ന് സി പി ഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. കനൽ സി പി ഐ യൂട്യൂബ് ചാനലാണ്. (Criticism in CPI state conference in Alappuzha)
നേതാക്കളും പ്രവർത്തകരും നിരാശരാണ് എന്നും, രാഷ്ട്രീയ പ്രവർത്തനം വിരസമായി മാറിയിരിക്കുന്നുവെന്നും പ്രതിനിധികൾ പറയുന്നു. കനൽ മനസ്സിൽ ഇല്ലെങ്കിൽ പാർട്ടിയെ വാർദ്ധക്യം ബാധിക്കുമെന്നാണ് വിമർശനം.
ആഭ്യന്തര വകുപ്പിനെ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം ഇങ്ങനെ തഴുകുന്നത് എന്തിനെന്നും അവർ ചോദിച്ചു. പൊതുജനത്തിന് അറിയാവുന്ന കാര്യങ്ങളിൽ പുകമറ എന്തിനെന്നാണ് വിമർശനം.