തിരുവനന്തപുരം : മാർ ജോസഫ് പാംപ്ലാനിയെ വിമർശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വിമർശിച്ച് കേരള കത്തോലിക്കാ കോൺഗ്രസ്. ഇത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന ആണെന്നാണ് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞത്.(Criticism against MV Govindan)
മുഖ്യമന്ത്രി നേരത്തെ തന്നെ അദ്ദേഹത്തെ ശാസിച്ചിരുന്നുവെന്നും, പ്രസ്താവന തിരുത്തണമോയെന്ന കാര്യത്തിൽ അദ്ദേഹം തീരുമാനം എടുക്കട്ടെയെന്നും ഫാദർ ഫിലിപ്പ് കവിയിൽ വ്യക്തമാക്കി. ഗോവിന്ദൻ മാഷ് ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത് എന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം.