പത്തനംതിട്ട : ആരോഗ്യമന്ത്രി വീണ ജോർജിനെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവത്തിൽ സി പി എമ്മിൽ നടപടി. ഏരിയ കമ്മിറ്റി അംഗമായ മുൻ സിഡബ്ല്യുസി ചെയർമാൻ അഡ്വ എൻ രാജീവിനെ തരംതാഴ്ത്തി. ലോക്കൽ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. (Criticism against Minister Veena George)
അതേസമയം, ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പിജെ ജോൺസനെ സസ്‌പെൻഡ് ചെയ്തു. ഇവർ പരസ്യ വിമർശനം നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലെ അപകടം സംബന്ധിച്ച വിഷയത്തിൽ ആയിരുന്നു.