കോഴിക്കോട് : ഇവിടെ പോയാലും വീട് തലയിലേറ്റുന്ന മന്ത്രി തൽക്കാലത്തേക്ക് അതൊന്നിറക്കി വച്ച് വിദ്യാർത്ഥികളെ ഓർക്കണമെന്ന് പറഞ്ഞ് മന്ത്രി ആർ ബിന്ദുവിനെ പരിഹസിച്ച് ഇ കെ വിഭാഗം സമസ്ത മുഖപത്രം സുപ്രഭാതം. കീം വിഷയത്തിലാണ് ഈ പരാമർശം. (Criticism against Minister R Bindu)
വിദഗ്ധ സമിതി റിപ്പോർട്ട് ഉണ്ടായിരുന്നിട്ട് പോലും അതിൽ പറയാത്ത കാര്യങ്ങളാണ് മന്ത്രി നടപ്പിലാക്കിയതെന്നും ഇതിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസം കുളംതോണ്ടിയ സ്ഥിതിയിലാണെന്നും, സംഘപരിവാറിനെ പ്രീണിപ്പിച്ചാണ് ഇടതുപക്ഷം നീങ്ങുന്നതെന്നും മുഖപത്രത്തിൽ വിമർശനമുയരുന്നു.