
കൊച്ചി: കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംക്രിമിനൽ 'കൊടിമരം ജോസ്' പിടിയിലായി. എറണാകുളം നോർത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.(Criminal 'Kodimaram Jose' arrested)
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ മർദിച്ചവശനാക്കി റെയിൽവേ ട്രാക്കിൽ തള്ളിയശേഷം കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്.
സംഭവത്തിൽ ജോസിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.