കൊല്ലം : പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. കൊല്ലത്താണ് സംഭവം. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് ഭാര്യയാണ്. ഇവരെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. (Criminal escaped from police with his wife in Kollam)
കരുതൽ തടങ്കലിൽ ആക്കാൻ കിളികൊല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത അജു മൻസൂർ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത് ഇന്നലെയാണ്. ഇയാൾക്കായി സ്‌കൂട്ടറിൽ കാത്തുനിൽക്കുകയായിരുന്ന ഭാര്യ ബിൻഷ ഇയാളുമായി രക്ഷപ്പെട്ടു.