തൃശ്ശൂർ : ക്രിമിനൽ കേസ് പ്രതികൾ മയക്കുമരുന്നുമായി അറസ്റ്റിൽ.മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി പ്രതികളിൽ നിന്നും ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും പോലീസ് കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എൽതുരുത്ത് നിന്നും കസ്റ്റഡിയിലെടുത്തു.
ഒന്നാം പ്രതിയായ ചെറിയാൻ വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ 2013 കാലഘട്ടത്തിൽ നിരവധി കേസുകളിൽ പ്രതിയായിരുന്നു. രണ്ടാം പ്രതിയായ രാജേഷ് രാജനെതിരെ ഐപിസി സെക്ഷൻ 308 അടക്കം ചുമത്തി നേരത്തെ കേസെടുത്തിട്ടുണ്ട്.