
ആലപ്പുഴ : പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി കണ്ണാംപറമ്പിൽ പ്രവീൺ (24), അരൂക്കുറ്റി കൈപ്പാറച്ചിറ ജ്യോതിഷ് (26) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 1200 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.
വടുതല - കുടപുറം റോഡിൽ മസ്ജിദ് റഹ്മാനിയ പള്ളിക്ക് സമീപം വെച്ച് ബൈക്കിൽ എത്തിയ ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.കഴിഞ്ഞ ഓണനാളിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലായിരുന്നു ഇവർ.