തിരുവനന്തപുരം : വിവാദങ്ങൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും കുരുക്കിൽ. അദ്ദേഹത്തെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലാണ് നടപടി. (Crime Branch to question Rahul Mamkootathil MLA)
ശനിയാഴ്ച ഹാജരാകണമെന്നാണ് രാഹുലിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിൻ്റെ പേരുമുണ്ട്. അദ്ദേഹത്തിൻ്റെ പേര് പരാമർശിക്കുന്നത് മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ്.
പോലീസിൻ്റെ ആദ്യ ചോദ്യംചെയ്യലിൽ രാഹുൽ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. കേസിൽ നിലവിൽ 7 പ്രതികളാണ് ഉള്ളത്.