കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.ക്രൈം ബ്രാഞ്ചിന്റെ കൊല്ലം യൂണിറ്റാണ് അന്വേഷണം നടത്തുക. വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, സഹോദരി നീതു ബെനി, ഭര്‍തൃപിതാവ് എന്നിവരുടെ പേരി രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം.
വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനും സ്ത്രീധനപീഡനത്തിനുമാണ് കുണ്ടറ പോലീസ് കേസെടുത്തത്.
വിപഞ്ചികയെയും മകൾ ഒന്നര വയസ്സുള്ള വൈഭവി എന്നിവരെ കഴിഞ്ഞ ഒമ്പതിനാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടത്. ഭർത്താവ് നിഥിന്റെ മാനസിക– ശാരീരിക പീഡനങ്ങൾ മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഫെയ്‌സ്ബുക്ക് സന്ദേശത്തിലും ആത്മഹത്യാകുറിപ്പിലും വിപഞ്ചിക വ്യക്തമാക്കിയിരുന്നു.