പോ​ലീ​സ് ട്രെ​യി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് |Police trainee suicide

ക്യാ​മ്പി​ലെ പീ​ഡ​ന​ത്തെ തു​ട​ർ‌​ന്നാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കുടുംബത്തിന്റെ ആരോപണം.
crime branch case
Published on

തി​രു​വ​ന​ന്ത​പു​രം : പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ൽ പോ​ലീ​സ് ട്രെ​യി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. ക്യാ​മ്പി​ലെ പീ​ഡ​ന​ത്തെ തു​ട​ർ‌​ന്നാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് കുടുംബത്തിന്റെ ആരോപണം.

തു​ട​ർ​ന്നാ​ണ് കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ഡി​വൈ​എ​സ്പി വി​ജു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക​യെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. മേ​ലു​ദ്യോ​ഗ​സ്ഥ​നി​ല്‍ നി​ന്ന് ആ​ന​ന്ദി​ന് പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്നു.

ജാ​തി അ​ധി​ക്ഷേ​പം നേ​രി​ട്ടെ​ന്നും ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് വി​ളി​ച്ച​പ്പോ​ള്‍ ആ​ന​ന്ദ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു​വെ​ന്നും സ​ഹോ​ദ​ര​ൻ വെ​ളി​പ്പെ​ടു​ത്തി. ഹ​വി​ല്‍​ദാ​ര്‍ ത​സ്തി​ക​യി​ലു​ള്ള ഒ​രാ​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ആ​ന​ന്ദി​ന് മോ​ശ​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യിയെന്നും ആരോപണത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com