രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും |Crime branch

സൈബർ വിംഗ് സിഐ ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.
rahul-mamkootathil

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസുകൾ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണ ചുമതല ഡിവൈഎസ്‍പി ഷാജിക്കാണ്. സൈബർ വിംഗ് സിഐ ഉൾപ്പടെയുള്ളവർ അന്വേഷണ സംഘത്തിലുണ്ട്.

കേസിൽ യുവനടി ഉൾപ്പെടെയുള്ളവരുടെ മൊഴിയാകും ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക.അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും പാലക്കാട് എത്തിക്കാൻ മുൻകയ്യെടുത്ത് ഷാഫി പറമ്പിലും എ ഗ്രൂപ്പും.രാഹുൽ വിട്ടുനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് പാലക്കാട് ചേർന്ന എ ഗ്രൂപ്പ് വിലയിരുത്തി. എന്നാൽ റിപ്പോർട്ടുകൾ ഷാഫി പറമ്പിൽ എം പി നിഷേധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com