കൊല്ലം : അതുല്യ എന്ന യുവതി ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെയുള്ള കൊലപാതക കുറ്റം ഒഴിവാക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. (Crime Branch on Athulya death case )
ഇത് സംബന്ധിച്ച തെളിവ് കണ്ടെത്താൻ സാധിച്ചില്ല എന്നാണ് ഇവർ പറയുന്നത്. അതേസമയം, പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ ചുമത്തും.
കൊലപാതകക്കുറ്റം നിലനിൽക്കില്ല എന്നാണ് കോടതിയും ചൂണ്ടിക്കാട്ടുന്നത്. ഷാർജയിൽ നിന്ന് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമവും തുടരും. സതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.