
ചെന്നൈ: കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡീഷ എഫ്സി ജഴ്സിയിൽ ചേർന്ന കെ.പി. രാഹുലിൻറ്റെ അരങ്ങേറ്റ മത്സരം ഗംഭീരമായി(Cricket Updates). മത്സരത്തിന്റെ അധിക സമയത്ത് ഒഡീഷയുടെ രണ്ടാമത്തേ ഗോളിനു വഴിയൊരുക്കിയത് മലയാളി താരത്തിന്റെ നീക്കമായിരുന്നു. ഇന്ത്യൻ സൂപ്പര്‍ ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒഡീഷ 2–2 എന്ന സമനിലയിൽ തളച്ചത്തിനു ശേഷമായിരുന്നു ഇത് സംഭവിച്ചത്. പന്തു വലയിലെത്തിക്കാൻ രാഹുൽ നടത്തിയ ശ്രമം ചെന്നൈയിൻ ഗോളി മുഹമ്മദ് നവാസിന്റെ ശരീരത്തിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
80–ാം മിനിറ്റിൽ ഡോരിയാണ് ഒഡീഷയുടെ ആദ്യ ഗോൾ നേടിയത്. 15 മത്സരങ്ങളിൽ 21 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയിലെ 7 – മത്തെ സ്ഥാനത്തെത്തി. ഒഡീഷയുടെ അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്. തിങ്കളാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഒഡിഷ – കേരള പോരാട്ടത്തിൽ രാഹുല്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനിറങ്ങും. ഐ.എസ്.എൽ 2024–25 സീസണിൽ 12 മത്സരങ്ങൾ കളിച്ച രാഹുൽ ഇതുവരെ ഒരു ഗോൾ മാത്രമാണു നേടിയത്.