
കണ്ണൂർ : വടകര ദേശീയ പാത സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു.ഇന്ന് വൈകീട്ട് 6 മണിയോടെയാണ് വടകര ലിങ്ക് റോഡിന് സമീപം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് കുഴി രൂപപ്പെട്ടത്.
തുടർന്ന് ദേശീയപാത കരാർ കമ്പനി അധികൃതർ കുഴി നികത്താൻ ശ്രമം തുടങ്ങി. റോഡിൽ കുഴി രൂപപെട്ടതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം ഗതാഗത തടസ്സം നേരിട്ടു.
അതെസമയം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുകയാണ്.അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധിയാണ്.