കോട്ടയത്ത് റെയിൽവേ ട്രാക്കിൽ വിള്ളൽ: ട്രെയിനുകൾ വൈകിയോടുന്നു | Cracks found in Kottayam Adichira railway track

പരശുറാം, ശബരി എക്സ്‌പ്രസുകൾ, കൊല്ലം - എറണാകുളം മെമു ട്രെയിൻ എന്നിവ അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.
കോട്ടയത്ത് റെയിൽവേ ട്രാക്കിൽ വിള്ളൽ: ട്രെയിനുകൾ വൈകിയോടുന്നു | Cracks found in Kottayam Adichira railway track
Published on

കോട്ടയം: അടിച്ചിറയിൽ റെയിൽവേ പാളത്തിൽ വിള്ളലുകൾ കണ്ടെത്തി. അടിച്ചിറ -പാറോലിക്കൽ ഗേറ്റുകൾക്കിടയിലാണ് വിള്ളൽ.(Cracks found in Kottayam Adichira railway track)

ഇതേത്തുടർന്ന് ട്രെയിനുകൾ വൈകിയോടുന്നു. പരശുറാം, ശബരി എക്സ്‌പ്രസുകൾ, കൊല്ലം – എറണാകുളം മെമു ട്രെയിൻ എന്നിവ അരമണിക്കൂറിലധികം പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

വിള്ളലുണ്ടായത് വെൽഡിങ് തകരാറ് മൂലമാണെന്നാണ് വിവരം. ഇത് താൽക്കാലികമായി പരിഹരിച്ചിട്ടുണ്ട്.

ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിലുള്ള എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com