തൃശൂർ : ചാവക്കാട് തിരുവത്ര അത്താണി ദേശീയപാത 66-ൽ വിള്ളൽ. കനത്ത മഴയാണ് ഇതിന് കാരണമായത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലാണ് വലിയ വിള്ളൽ ഉണ്ടായത്. (Crack on NH-66 in Chavakkad)
ഏകദേശം 50 മീറ്ററിലേറെ നീളത്തിൽ വിള്ളൽ കണ്ടെത്തി. ഇത് ടാറിങ് പൂർത്തിയാക്കിയ ഭാഗമാണ്. ഇക്കാര്യം ആദ്യം കണ്ടത് രാവിലെ ഇതുവഴി നടന്ന യുവാക്കളാണ്. ഇവിടം താൽക്കാലികമായി സിമൻ്റ് ഉപയോഗിച്ച് അടച്ചു.