
പാലക്കാട്: പാലക്കാട് തൃത്താല കൂറ്റനാട് റോഡിൽ വിള്ളൽ കണ്ടെത്തി(Crack found). ആടുവളവ് ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റോഡിൽ ഗർത്തം കണ്ടെത്തിയിരുന്നു. ഇതിന് സമീപത്തായാണ് ഇപ്പോൾ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതാണ് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇതുവഴിയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിള്ളൽ കണ്ടെത്തിയത്.