ഹൈന്ദവ വിശ്വാസികളോട് സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് ; രാജീവ് ചന്ദ്രശേഖർ |Rajeev chandrasekhar

2018ൽ ശബരിമലയുടെ സംസ്കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്.
Rajeev chandrashekar
Published on

തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.ഹൈന്ദവ വിശ്വാസങ്ങളോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം വഞ്ചിക്കുകയായണ് ചെയ്‌തത്‌.

2018ൽ ശബരിമലയുടെ സംസ്കാരം തകർക്കാനായിരുന്നു അവർ ശ്രമിച്ചത്. തുടർന്ന് അവർക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്‌തു. പിന്നാലെ ഇപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ അവർ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു.

ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും നാണമില്ലാത്തവരും ധിക്കാരികളും ഹിന്ദുക്കളോടു വിവേചനം വച്ചുപുലർത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഎം എന്നു കഴിഞ്ഞുപോയ സംഭവങ്ങളിൽ നിന്ന് വ്യക്തം. സിപിഎമ്മിന് ഒന്നുമേ പവിത്രമല്ല. ക്ഷേത്രങ്ങളിലെ അഴിമതിയും മോഷണവും പോലും അവർക്ക് ശരിയാണ്.

അഴിമതിയിൽ ആരാണ് മുന്നിലെന്ന മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസും. ഈ സർക്കാർ നടത്തിയ കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കേണ്ടത് സ്വതന്ത്രാധികാരമുള്ള ഏജൻസികളാണെന്നും രാജീവ്‌ ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com