കണ്ണൂർ : സി പി എം പ്രവർത്തകനായ ഒനിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിൽ ബി ജെ പി പ്രവർത്തകരായ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. (CPM worker Preman murder case )
നടപടി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ്. കണ്ണൂരിലെ സി പി എം പ്രവർത്തകൻ ആയിരുന്നു പ്രേമൻ. ഇയാളെ ഒരു സംഘം വെട്ടിയത് 2015ലാണ്.
ചിറ്റാരിപ്പറമ്പിലാണ് സംഭവം. ബി ജെ പി പ്രവർത്തകർ ആയിരുന്നു കേസിലെ പ്രതികൾ.