കണ്ണൂർ : സി പി എം പ്രവർത്തകന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണൂർ പാനൂരിലാണ് സംഭവം. മരിച്ചത് ജ്യോതിരാജ് എന്ന 43കാരനാണ്. ഇയാൾ ബി ജെ പി പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിൽസയിൽ ആയിരുന്നു.(CPM worker found dead in well in Kannur)
ഇന്ന് പുലർച്ചെയാണ് ജ്യോതിരാജിനെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം.
2009ൽ ബി ജെ പി പ്രവർത്തകർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ ഇരു കാലുകൾക്കും വെട്ടേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.