സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പോലീസ് | Suicide

ഇന്ന് രാവിലെയാണ് സംഭവം
 Suicide

പാലക്കാട്: മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാടിൽ സിപിഎം തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവൻ (44) ആണ് മരിച്ചത്. (Suicide)

ഇന്ന് രാവിലെയാണ് സംഭവം. റോഡരികിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫിസിലാണ് പടലിക്കാട് സ്വദേശിയായ ശിവൻ തൂങ്ങിമരിച്ചത്. ഇദ്ദേഹം അവിവാഹിതനാണ്. രാവിലെയാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ മൊഴി നൽകി. സംഭവത്തിൽ ദുരൂഹതകളില്ലെന്നും മരണകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Summary

A CPM worker, identified as Sivan (44) from Padalikkad, was found dead by hanging inside a CPM election booth committee office in the 4th ward of Marutharode Panchayat, Palakkad. The unmarried man had left home earlier in the morning.

Related Stories

No stories found.
Times Kerala
timeskerala.com