
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ പി.വി. അൻവർ എംഎഎൽഎയുടെ ആരോപണങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്.
ഇതുസംബന്ധിച്ച് പരാതിയിൽ പാർട്ടി കമ്മീഷനെ നിയമിക്കണോ എന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും.