CPM : 'ഫണ്ട് തന്നിഷ്ട പ്രകാരം വിനിയോഗിച്ചു, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ദീർഘകാല സേവനം പരിഗണിച്ച് പരസ്യ ശാസനയിൽ ഒതുക്കി': G സുധാകരന് എതിരായ CPM പാർട്ടി രേഖ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജി സുധാകരനെതിരെ പരാതികൾ ഉയർന്നതിനാൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കെജെ തോമസ്, എളമരം കരീം എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ.
CPM report of disciplinary action against G Sudhakaran
Published on

തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെയുള്ള അച്ചടക്ക നടപടിയുടെ സി പി എം പാർട്ടി രേഖ പുറത്തായി. അദ്ദേഹം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ഇതിൽ പറയുന്നു. (CPM report of disciplinary action against G Sudhakaran)

ഫണ്ട് തന്നിഷ്ട പ്രകാരം വിനിയോഗിച്ചു എന്നതടക്കമുള്ള ഗുരുതരമായ പരാമർശങ്ങളും ഇതിലുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ഉയർന്ന അച്ചടക്ക നടപടി വേണം എന്നായിരുന്നുവെങ്കിലും, ദീർഘകാല സേവനം പരിഗണിച്ച് പരസ്യ ശാസനയിൽ ഒതുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജി സുധാകരനെതിരെ പരാതികൾ ഉയർന്നതിനാൽ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കെജെ തോമസ്, എളമരം കരീം എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ്.

Related Stories

No stories found.
Times Kerala
timeskerala.com