Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaപാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPM വിമതർ: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ?...

പാലക്കാട് പുതിയ പാർട്ടി രൂപീകരിക്കാൻ CPM വിമതർ: ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ? | CPM

🎙️ Latest Podcast

പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലക്കാട് ജില്ലയിലെ സിപിഎം വിമതർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ‘ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി’ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സിപിഎം വിരുദ്ധ ചേരികളെ ഒന്നിപ്പിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.(CPM rebels to form new party in Palakkad)

കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലകളിലെ അതൃപ്തരായ നേതാക്കളും പ്രവർത്തകരുമാണ് ഈ നീക്കത്തിന് പിന്നിൽ. വരും ദിവസങ്ങളിൽ ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കും.

പാർട്ടിയുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് പി.കെ. ശശിയെ തങ്ങളുടെ ഭാഗമാക്കാൻ വിമതർ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇതിനോട് ശശി ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.