കൊച്ചി : തമ്മനത്ത് പ്രതിഷേധവുമായി സി പി എം. ടോമിൻ ജെ തച്ചങ്കരി വൻ തോതിൽ ഭൂമി കയ്യേറിയെന്ന് പറഞ്ഞാണ് പ്രതിഷേധം. ഇത് തമ്മനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു.(CPM protest in Kochi against Tomin J Thachankary)
പ്രവർത്തകരെ പോലീസ് തടയുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. നളന്ദ റോഡിലും കുളത്തുങ്കൽ റോഡിലൂടെ ടോമിൻ ജെ തച്ചങ്കരി വൻ തോതിൽ ഭൂമി കയ്യേറിയെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തത് സി എം ദിനേശ് മണിയാണ്.