ഡൽഹിയിൽ ഇന്ന് CPM പോളിറ്റ് ബ്യൂറോ യോഗം : കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും | CPM

പി എം ശ്രീ വിഷയം ചർച്ചയിൽ ഉയർന്നുവരാനാണ് സാധ്യത.
ഡൽഹിയിൽ ഇന്ന് CPM പോളിറ്റ് ബ്യൂറോ യോഗം : കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും | CPM
Published on

തിരുവനന്തപുരം: സി.പി.എം. പോളിറ്റ് ബ്യൂറോ (പി.ബി.) യോഗം ഇന്ന് ഡൽഹിയിൽ ചേരും. കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. പി.എം. ശ്രീ പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് സി.പി.എം. പോളിറ്റ് ബ്യൂറോ യോഗം ചേരുന്നത് എന്നതിനാൽ ഈ വിഷയം ചർച്ചയിൽ ഉയർന്നുവരാനാണ് സാധ്യത. (CPM PB meeting in Delhi today, Preparations for local body elections in Kerala will be discussed)

പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐയുമായുള്ള തർക്കം പരിഹരിക്കുന്നതിനായി സി.പി.എം. ജനറൽ സെക്രട്ടറി എം. എ. ബേബി നേരിട്ട് ഇടപെടുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ തർക്കം സംബന്ധിച്ച തുടർനടപടികൾ പി.ബി. ചർച്ച ചെയ്യും.

കൂടാതെ, സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ചാ വിഷയമായേക്കും.

Related Stories

No stories found.
Times Kerala
timeskerala.com