

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോയുമായി സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജ്. (Rahul Mamkootathil) പാലക്കാട് എന്ന സ്നേഹ വിസ്മയം എന്ന അടിക്കുറിപ്പോടെയാണ് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നത്.
63000 ഫോളോവേഴ്സ് ഉള്ള പേജിൽ ഷെയർ ചെയ്തിരുന്ന വീഡിയോ രാത്രി തന്നെ നീക്കം ചെയ്തു. അതേസമയം രാഹുലിന്റെ വിഡിയോ വന്നത് തങ്ങളുടെ ഔദ്യോഗിക പേജിലല്ലെന്നും ഇത് സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പ്രതികരിച്ചു.