തിരുവനന്തപുരം : വി സി നിയമനം സംബന്ധിച്ച കേസുകളുടെ നടത്തിപ്പിനായി ഗവർണർക്ക് സർവ്വകലാശാല ഫണ്ട് നൽകുന്നത് തടയാൻ നീക്കമിട്ട് സി പി എം. സിൻഡിക്കേറ്റ് ചേരാതെ പണം നൽകരുതെന്ന് കാട്ടി എം എൽ എമാർ സാങ്കേതിക സർവ്വകലാശാല വി സിക്ക് കത്തയച്ചിട്ടുണ്ട്. (CPM on VC Appointment Case)
നീക്കം ഉണ്ടായിരിക്കുന്നത് സിൻഡിക്കേറ്റ് അംഗങ്ങളായ ഐ ബി സതീഷ്, സച്ചിൻ ദേവ് എന്നിവരുടെ ഭാഗത്ത് നിന്നാണ്. സുപ്രീംകോടതിയിൽ ചിലവായ തുക സർവ്വകലാശാല നൽകണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു.