
തിരുവനന്തപുരം : നിലമ്പൂരിൽ തോൽവിക്ക് പി വി അൻവർ ഫാക്ടറും കാരണമായെന്ന് വിലയിരുത്തി സി പി എം. അൻവർ ഇടതുവഞ്ചകൻ ആണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ഇവർ പറയുന്നത്.(CPM on Nilambur By-election )
ഇടത് വോട്ടിൽ ഒരു ഭാഗം അദ്ദേഹം കൊണ്ടുപോയെന്നും വിലയിരുത്തി. എം വി ഗോവിന്ദൻ്റെ ആർ എസ് എസ് പരാമർശത്തെക്കുറിച്ചും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു.