പത്തനംതിട്ട : ആറന്മുള ആചാര ലംഘന വിവാദത്തിൽ സമൂഹ മാധ്യമ പോസ്റ്റിൽ തിരുത്തലുമായി സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. അഷ്ടമിരോഹിണി വള്ളസദ്യയുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് തിരുത്തൽ. (CPM on Aranmula Valla Sadhya controversy )
'ഭഗവാൻ്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല' എന്ന വാചകത്തിലാണ് തിരുത്തൽ വരുത്തിയത്.
ഇതിനെ 'ആചാര ലംഘനം നടന്നതായി കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ അവർ വിശ്വസിക്കില്ല എന്നു മാത്രമല്ല പൊറുക്കില്ലെന്ന് ഓർക്കുന്നത് നന്ന്' എന്നാക്കി മാറ്റിയിട്ടുണ്ട്. വള്ളസദ്യയിൽ ആചാര ലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണം ആണെന്നാണ് ഇവർ പറയുന്നത്.