പാലക്കാട് : മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിന് നേർക്ക് പടക്കമെറിഞ്ഞ സി പി എം നേതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പുല്ലശേരി അഷ്‌റഫ് ആണ് പിടിയിലായത്. (CPM Office attack case)
ഇയാൾക്കെതിരെ കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പി കെ ശശി അനുകൂലിയായാണ് ഇയാളെ പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്.