കൊല്ലം : സി ഐ കാരണമില്ലാതെ കയ്യേറ്റം ചെയ്തുവെന്ന് സി പി എം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലം കണ്ണനല്ലൂർ പോലീസിനെതിരെയാണ് ആരോപണം. (CPM Local secretary against Police)
ഇതുന്നയിച്ചിരിക്കുന്നത് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ്. ഒരു കേസിൻ്റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ കാരണമില്ലാതെ ഉപദ്രവിച്ചുവെന്നും, ഇത് പാർട്ടി വിരുദ്ധ പോസ്റ്റ് അല്ലന്നും അദ്ദേഹം പറഞ്ഞു.
ഇതിൻ്റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്താലും കുഴപ്പമില്ലെന്നും സജീവ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ തലക്കെട്ട് അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആകുന്നത് എന്നാണ്.