MV ഗോവിന്ദന് പരാതി കത്തയച്ചു എന്നാരോപണം : CPM നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്, 6 പേർക്കെതിരെ കേസ് | CPM

വിഷയത്തിൽ കൂടുതൽ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
MV ഗോവിന്ദന് പരാതി കത്തയച്ചു എന്നാരോപണം : CPM നേതാക്കൾ കടയിൽ കയറി കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്, 6 പേർക്കെതിരെ കേസ് | CPM
Published on

പാലക്കാട്: പെരിങ്ങോട്ടുകുർശ്ശിയിൽ സിപിഎം നേതാക്കൾ കടയിൽ അതിക്രമിച്ചു കയറി കോൺഗ്രസ് പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോൺഗ്രസ് പ്രവർത്തകനായ സുജിത്ത് ചന്ദ്രനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.(CPM leaders entered the shop and beat up a Congress worker)

സിപിഎം ലോക്കൽ സെക്രട്ടറി സതീഷ്, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിത എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് മർദ്ദിച്ചതെന്നാണ് സുജിത്ത് ചന്ദ്രൻ്റെ ആരോപണം.

സിപിഎം കുഴൽമന്ദം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിതയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി കത്തയച്ചത് സുജിത്ത് ചന്ദ്രനാണെന്ന് ആരോപിച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം.

സതീഷ്, സജിത ഉൾപ്പെടെ 6 പേർക്കെതിരെ കോട്ടായി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, സിപിഎം പ്രവർത്തകരായതിനാൽ പോലീസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് സുജിത്ത് ചന്ദ്രൻ ആരോപിച്ചു. വിഷയത്തിൽ കൂടുതൽ കർശന നടപടി ആവശ്യപ്പെട്ട് സുജിത്ത് ചന്ദ്രൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com