
തിരുവനന്തപുരം: വി.എസ്സിന് എതിരായ ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശത്തിൽ പുതിയ വെളിപ്പെടുത്തലുമായി സി.പി.എം നേതാവ് സുരേഷ് കുറിപ്പ്(capital punishment). ആലപ്പുഴയിൽ നടന്ന സമ്മേളനത്തിൽ വി.എസ്സിനെ അപമാനിച്ചത് കൊച്ചു പെൺകുട്ടിയാണെന്നും വേദിയിൽ നിന്നും വി.എസ് ഇറങ്ങി പോയെന്നും ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമിയുടെ വാരാന്ത്യപ്പതിപ്പിലെ ലേഖനത്തിൽ സുരേഷ് കുറിപ്പ് എഴുതിയിരിക്കുന്നത്.
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്‍റ് നടത്തണമെന്ന് യുവ വനിത നേതാവ് ആവശ്യപ്പെട്ടത് സംബന്ധിച്ചാണ് ലേഖനത്തിൽ പരാമർശമുള്ളത്. 2015 ൽ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്.
അതേസമയം വിഎസിന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് പറഞ്ഞ യുവ വനിതാ നേതാവ് ആരാണെന്നോ സംഭവത്തെ സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാനോ സി.പി.എം നേതാവ് സുരേഷ് കുറിപ്പ് ഇതുവരെ തയ്യാറായിട്ടില്ല.