പാലക്കാട് : ഭീഷണി പ്രസംഗം നടത്തി സി പി എം നേതാവ്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. നഗരത്തിലെ റോഡ് പണി തടയാൻ വന്നാൽ, വന്നത് പോലെ തിരികെപ്പോകില്ല എന്നും, ശരീരത്തിലെ അരക്കഷ്ണം തൂക്കം ഇറച്ചി കുറയുമെന്നുമാണ് ഭീഷണി. (CPM leader makes threatening speech in Palakkad)
പ്രകോപന പ്രസംഗം നടത്തിയത് പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ആണ്. ഡി വൈ എഫ് ഐ സംഘടിപ്പിച്ച വേദിയിലാണ് ഭീഷണി പ്രസംഗം.