തിരുവനന്തപുരം : മുതിർന്ന സി പി എം നേതാവ് ജി സുധാകരന് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ പുരസ്‌കാരം. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്.(G Sudhakaran gets award)
ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി നൽകുന്ന പുരസ്‌ക്കാരമാണിത്. ഒക്ടോബർ 31 ന് രാവിലെ 11 മണിക്കാണ് പുരസ്‌ക്കാര ദാനച്ചടങ് നടക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചാണ് ഇത്.
കുട്ടനാട്ടിലെ CPM പരിപാടിയിൽ G സുധാകരൻ പങ്കെടുക്കില്ല
മുതിർന്ന സി പി എം നേതാവ് ഇന്ന് നടക്കുന്ന പാർട്ടി പരിപാടിയിൽ പങ്കെടുക്കില്ല എന്ന് വിവരം. സി പി എം നേതൃത്വത്തിൻ്റെ അനുനയ നീക്കങ്ങൾക്ക് അദ്ദേഹം വഴങ്ങിയിട്ടില്ല. പരിപാടി അവർ നടത്തിക്കൊള്ളും എന്ന് പറഞ്ഞ അദ്ദേഹം, തൻ്റെ ആവശ്യം ഇല്ലല്ലോ ന്നും കൂട്ടിച്ചേർത്തു. പേരിന് മാത്രമാണ് സുധാകരനെ ക്ഷണിച്ചതെന്നും, നോട്ടീസ് പോലും നൽകിയില്ല എന്നുമാണ് സൂചന.
വിവാദങ്ങൾ കത്തിപ്പുകയുന്നതിനിടയിലും ഇന്ന് ജി സുധാകരൻ സി പി എം വേദിയിലേക്ക് എത്തുമെന്നായിരുന്നു വിവരം. കുട്ടനാട്ടിലാണ് പരിപാടി നടക്കുന്നത്. ആലപ്പുഴയിലെ നേതൃത്വം ആണ് അദ്ദേഹത്തെ ക്ഷണിച്ചത്.
ഇത് പാർട്ടിയുടെ പോഷക സംഘടന ആയ കെ എസ് കെ ടി യു വിൻ്റെ മുഖമാസിക ‘കർഷക തൊഴിലാളി’യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ്. ചടങ്ങിൽ എം എ ബേബി, എം വി ഗോവിന്ദൻ എന്നിവരടക്കമുള്ളവർ പങ്കെടുക്കും. നേതാക്കൾ വീട്ടിലെത്തിയാണ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചത്.