കൊച്ചിയിൽ CPM നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | CPM

മരിച്ച പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സിപിഎം ഏരിയ നേതൃത്വം അറിയിച്ചത്
CPM leader found dead in party office in Kochi
Published on

കൊച്ചി: സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പങ്കജാക്ഷനെ പാർട്ടി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് സംഭവം നടന്നത്.(CPM leader found dead in party office in Kochi)

പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച പങ്കജാക്ഷന് വ്യക്തിപരമായ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സിപിഎം ഏരിയ നേതൃത്വം അറിയിച്ചത്. പാർട്ടിയുമായി അദ്ദേഹത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സിപിഎം ഏരിയ നേതൃത്വം വിശദീകരിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com