Kerala
CPM : തലസ്ഥാനത്ത് ലോഡ്ജിൽ പ്രാദേശിക CPM നേതാവ് തൂങ്ങി മരിച്ച നിലയിൽ
ചാലക്കുഴി റോഡിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വിഴിഞ്ഞം സ്റ്റാൻലിയെയാണ്.
തിരുവനന്തപുരം : തലസ്ഥാനത്ത് പ്രാദേശിക സി പി എം നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലോഡ്ജ് മുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. (CPM leader commits suicide in Trivandrum)
ചാലക്കുഴി റോഡിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ വിഴിഞ്ഞം സ്റ്റാൻലിയെയാണ്. കുടുംബ പ്രശ്നങ്ങൾ മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പുറത്ത് കാണാത്തതിനെത്തുടർന്ന് ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.