കണ്ണൂർ : വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവത്തിൽ പ്രതിയെ കണ്ടെത്തി. കൂത്തുപറമ്പിലാണ് സംഭവം. നഗരസഭയിലെ സി പി എം കൗൺസിലർ പി പി രാജേഷിനെയാണ് അറസ്റ്റ് ചെയ്തത്. (CPM leader arrested on chain snatching case)
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. 77കാരി ജാനകി വീട്ടിൽ ഒറ്റയ്ക്കായിരുന്നു സമയത്താണ് പെട്ടെന്നൊരാൾ വീട്ടിലേക്ക് കയറി വന്ന് മാല പൊട്ടിച്ച് ഓടിയത്. ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നു.
നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം തിരിച്ചറിയുകയും, പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. കൂത്തുപറമ്പ് പോലീസ് നൽകുന്ന വിവരം രാജേഷ് കുറ്റം സമ്മതിച്ചെന്നാണ്.