തൃശൂർ : സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് തന്നെ ഏരിയ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി സി പി എം പ്രാദേശിക നേതാവ്. (CPM leader against Party's corruption)
മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 7 സഹകരണ ബാങ്കുകളിലെ അഴിമതിയാണ് ചൂണ്ടിക്കാട്ടിയത്. പാർട്ടിയെ വെട്ടിലാക്കുന്ന ആരോപണവുമായി നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനാണ് രംഗത്തെത്തിയത്.
എന്നാൽ, ഈ ആരോപണം പാർട്ടി തള്ളി. ക്രമക്കേടൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിശദീകരണം.