മലപ്പുറം : സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലൈംഗികാരോപണം ഉണ്ടെന്ന് പറഞ്ഞ് സി പി എം നേതാവ് നാസർ കൊളായി. ബസിലുള്ള സ്ത്രീയോട് നദ്‌വി മോശമായി പെരുമാറിയെന്ന് "കുടജാദ്രിയിലെ സംഗീതം” എന്ന പുസ്‌തകത്തിലാണ് ഉള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. (CPM leader against Bahauddeen Muhammed Nadwi)
പരാമർശമുള്ള ഭാഗം വായിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്ക് മറ്റൊന്നും അറിയില്ലെന്നും നാസർ കൊളായി കൂട്ടിച്ചേർത്തു. അദ്ദേഹത്തിൻ്റെ പരാമർശം മലപ്പുറം ചെമ്മാട് സി പി എം പൊതുയോഗത്തിലാണ്.