
കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ വളരെ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.വീണ വിജയന്റെ മാസപ്പടി കേസ് മുതൽ നോക്കിയാൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ് സർക്കാരുകളെയും മറികടക്കുകയാണ് ഇടതുപക്ഷ സർക്കാർ. സ്വർണ്ണക്കടത്ത് മുതൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി കേസും വരെ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ടുവരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നില്ക്കുന്നു. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.